Connect with us

Palakkad

തിരുമിറ്റക്കോട് കോണ്‍ഗ്രസ് പിന്തുണ ലീഗ് പിന്‍വലിച്ചു

Published

|

Last Updated

പട്ടാമ്പി: തിരുമിറ്റക്കോട് പഞ്ചായത്തില്‍ യു ഡി എഫില്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായി.
കോണ്‍ഗ്രസിന് മുസ്‌ലിംലീഗ് പിന്തുണ പിന്‍വലിച്ചു. കോണ്‍ഗ്രസ് മാന്യമായ പരിഗണന നല്‍കുന്നില്ലെന്ന് മുസ്‌ലിംലീഗ് തിരുമിറ്റക്കോട് പഞ്ചായത്ത് ഭാരവാഹികളും ഗ്രാമപഞ്ചായത്തംഗങ്ങളും പത്രസമ്മേളനത്തില്‍അര്‍ഹമായ അംഗീകാരങ്ങള്‍ നല്‍കുന്നില്ലെങ്കിലും ഭരണസമിതി തീരുമാനങ്ങള്‍ കോണ്‍ഗ്രസിന്റേത് മാത്രമായി മാറുന്നതില്‍ പ്രതിഷേധമുണ്ടെന്നും ഇവര്‍ അറിയിച്ചു.
ഭരണത്തിന്റെ തുടക്കത്തില്‍തന്നെ കോണ്‍ഗ്രസ് മുന്നണി മര്യാദ ലംഘിക്കുകയാണുണ്ടായത്. മൂന്ന് അംഗങ്ങളുള്ള മുസ്‌ലിംലീഗിന് ലഭിക്കേണ്ട വൈസ്പ്രസിഡണ്ട് സ്ഥാനം ആദ്യമേ നല്‍കിയില്ല. യു ഡ ിഎഫ് ചര്‍ച്ചയില്‍ രണ്ടര വര്‍ഷത്തിന് ശേഷം വൈസ് പ്രസിഡണ്ട് സ്ഥാനം നല്‍കാമെന്നും അതുവരെ രണ്ട് സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്നും കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയതാണ്.
ഇതുവരെയും വാഗ്ദാനം നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. കോണ്‍ഗ്രസും പഞ്ചായത്ത് സെക്രട്ടറിയും കരിങ്കല്‍ക്വാറികള്‍ക്ക് ഉള്‍പടെ ലൈസന്‍സ് നല്‍കിയതില്‍ ദുരൂഹതയുണ്ട്. ഇതില്‍ പ്രതിഷേധിച്ച് 29ന് രാവിലെ 10ന് പഞ്ചായത്ത് ഓഫീസിലേക്ക് മുസ്‌ലിംലീഗ് പഞ്ചായത്ത്കമ്മിറ്റി മാര്‍ച്ച് നടത്തുമെന്നും പത്ര സമ്മേളനത്തില്‍ അറിയിച്ചു.
മുസ്‌ലിംലീഗ് മണ്ഡലം സെക്രട്ടറി എന്‍.കോയമൗലവി, പഞ്ചായത്ത് ജനറല്‍സെക്രട്ടറി പി പി എം ബഷീര്‍, ട്രഷറര്‍ പി ഖാദര്‍, എം പി എ തങ്ങള്‍, പി കോയാമു, ഗ്രാമപഞ്ചായത്തിലെ മുസ്‌ലിംലീഗ് അംഗങ്ങളായ ബി എസ് മുസ്തഫ തങ്ങള്‍, പിഎം എ റസാഖ്, പി സക്കീന പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Latest