Connect with us

Kerala

പറയാനുള്ളതെല്ലാം വിജിലന്‍സിനോട് പറഞ്ഞെന്ന് കെ എം മാണി

Published

|

Last Updated

തിരുവനന്തപുരം; പറയാനുള്ളതെല്ലാം വിജിലന്‍സിനോട് പറഞ്ഞിട്ടുണ്ടെന്ന് ധനമന്ത്രി കെഎം മാണി. തന്റെ ഭാഗം കേള്‍ക്കുകയാണ് വിജിലന്‍സ് ചെയ്തത്. പറയാനുള്ളതെല്ലാം വിജിലന്‍സിന് മുമ്പില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മാണി പറഞ്ഞു.
ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് ധനമന്ത്രി കെ.എം. മാണിക്ക് ഒരു കോടി രൂപ കൈക്കൂലി നല്‍കിയെന്നായിരുന്നു കേരള ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് ആരോപിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് മാണിയുടെ മൊഴി രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് ബാറുടമകളുടെയും ആരോപണം ഉന്നയിച്ചവരുടെയും മൊഴി വിജിലന്‍സ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.