Connect with us

Kasargod

ജില്ലാ മുതഅല്ലിം സമ്മേളനം; സംഘാടക സമിതിയായി

Published

|

Last Updated

കാഞ്ഞങ്ങാട്: എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളന ഭാഗമായി ഈമാസം 29ന് കാഞ്ഞങ്ങാട്ട് നടക്കുന്ന ജില്ലാ മുതഅല്ലിം സമ്മേളനത്തിന് സംഘാടകസമിതിയായി. സമര്‍പിത യൗവനം, സാര്‍ഥക മുന്നറ്റം എന്ന സന്ദേശത്തില്‍ മലപ്പുറത്ത് നടക്കുന്ന സമ്മേളന പദ്ധതികളോടനുബന്ധിച്ചാണ് ജില്ലാതലത്തില്‍ മുതഅല്ലിം സമ്മേളനം സംഘടിപ്പിക്കുന്നത്.
ജില്ലയിലെ ദര്‍സ്, അറബിക് കോളജ്, ദഅ#്‌വ കോളജ്, ശരീഅത്ത് കോളജ് വിദ്യാര്‍ഥികള്‍ പ്രതിനിധികളായി സംബന്ധിക്കുന്ന ജില്ലാ മുതഅല്ലിം സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. സിറാത്തുല്‍ മുസ്തഖീം, അല്‍ ജമാഅ, അദ്ദഅ്‌വ എന്നീ സെഷനുകളിലായി നടക്കുന്ന മുതഅല്ലിം സമ്മേളനത്തില്‍ കേരളത്തിലെ പ്രഗത്ഭരായ പണ്ഡിതനേതാക്കള്‍ വിഷയാവതരണം നടത്തും.
സമ്മേളനവിജയത്തിന് ജില്ലാ ഇ സിയോടൊപ്പം എസ് എസ് എഫ് ജില്ലാകമ്മിറ്റി തകൃതിയായ മുന്നൊരുക്കത്തിലാണ്. ജില്ലാ സുന്നി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന എസ് എസ് എഫ് ജില്ലാ കാര്യാലയമായ സ്റ്റുഡന്റ്‌സ് സെന്റര്‍ കേന്ദ്രീകരിച്ച് സമ്മേളന രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനം ഇതിനകം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.
വിജയകരമായ സംഘാടനം ലക്ഷ്യം വെച്ച് ഹാജി അബ്ദുല്‍ ഹമീദ് മദനി ചെയര്‍മാനും അബ്ദുറശീദ് സഅദി കാക്കടവ് ജനറല്‍ കണ്‍വീനറും അശ്ക്കറലി പടന്നക്കാട് ട്രഷററുമായി 111 അംഗ സംഘാടകസമിതി രൂപവത്കരിച്ചു.
പുത്തൂര്‍ മുഹമ്മദ്കുഞ്ഞി ഹാജി, അലി പൂച്ചക്കാട്, മടിക്കൈ അബ്ദുല്ല ഹാജി (വൈസ് ചെയര്‍.), അബ്ദുറഹ്മാന്‍ അശ്‌റഫി, റാശിദ് ഹിമമി ബങ്കളം, മുനീര്‍ മൗലവി ഞാണിക്കടവ്, കെ പി ഹുസൈന്‍ മൗലവി (കണ്‍.) എന്നിവരാണ് മറ്റു ഭാരവാഹികള്‍. വിവിധ സബ്കമ്മിറ്റികളും രൂപവത്കരിച്ചിട്ടുണ്ട്.
സംഘാടകസമിതി രൂപവത്കരണ കണ്‍വെന്‍ഷന്‍ അലാമിപ്പള്ളി സുന്നി സെന്ററില്‍ അലി പൂച്ചക്കാടിന്റെ അധ്യക്ഷതയില്‍ ജില്ലാ ഇ സി കണ്‍വീനര്‍ കാട്ടിപ്പാറ അബ്ദുല്‍ഖാദിര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ സംഘടനാ കാര്യ സെക്രട്ടറി അശ്‌റഫ് കരിപ്പൊടി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, ജില്ലാ മുതഅല്ലിം സമിതി ചെയര്‍മാന്‍ ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, അബ്ദുല്‍ ഖാദിര്‍ അഴിത്തല, കെ പി അബ്ദുറഹ്മാന്‍ സഖാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു. അശ്‌റഫ് അശ്‌റഫി സ്വാഗതവും നസീര്‍ തെക്കേക്കര നന്ദിയും പറഞ്ഞു.

Latest