Connect with us

Malappuram

ജില്ലാ മുഅല്ലിം സംഗമം 18ന് കൊടുവള്ളിയില്‍

Published

|

Last Updated

കൊടുവള്ളി: എസ് വൈ എസ് 60ാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാ മുഅല്ലിം സംഗമം ഈ മാസം 18ന് കൊടുവള്ളിയില്‍ നടക്കും. ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ 51 അംഗ കര്‍മ സമിതി രൂപവത്കരിച്ചു.
അബ്ദുന്നാസര്‍ അഹ്‌സനി (ചെയര്‍.), അബ്ദുല്‍ ബുഷ്‌റ കൊടുവള്ളി (ജന. കണ്‍.), എ കെ സി മുഹമ്മദ് ഫൈസി (ട്രഷറര്‍). സി പി ശാഫി സഖാഫി, ഒ എം അബൂബക്കര്‍ ഫൈസി, മുഹമ്മദ് ഹുസൈന്‍ സഖാഫി കൊടുവള്ളി (വൈ. ചെയര്‍.), മജീദ് പുത്തൂര്‍, വി പി നാസര്‍ സഖാഫി, സൈനുല്‍ ആബിദീന്‍ അഹ്‌സനി (ജോ. കണ്‍.) എന്നിവര്‍ ഭാരവാഹികളാണ്.
സയ്യിദ് ടി എസ് കെ തങ്ങള്‍ പ്രാര്‍ഥന നടത്തി. മുഹമ്മദലി സഖാഫി വള്ളിയാട് ഉദ്ഘാടനം ചെയ്തു. സയ്യിദ് തുറാബ് തങ്ങള്‍ വിഷയ അവതരണവും നടത്തി. യൂസുഫ് സഖാഫി സ്വാഗതവും അബുല്‍ ബുഷ്‌റ നന്ദിയും പറഞ്ഞു.

Latest