Connect with us

International

സ്വവര്‍ഗ രതി ഭരണഘടനപ്രകാരം കുറ്റകരമെന്ന് സിംഗപ്പൂര്‍ സുപ്രീം കോടതി

Published

|

Last Updated

സിംഗപ്പൂര്‍: സ്വവര്‍ഗ രതി കുറ്റകരമാണെന്ന നിയമം ഭരണഘടനാപരമാണെന്ന് സിംഗപ്പൂര്‍ പരമോന്നത കോടതി. ആര്‍ട്ടിക്കിള്‍ 377 എ പ്രകാരം പുരുഷ സ്വവര്‍ഗ ലൈംഗികതക്ക് രണ്ട് വര്‍ഷം തടവ് നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഭരണഘടനയുടെ 377 എ പൗരന്‍മാരുടെ സമത്വ സംരക്ഷണവും ജീവിക്കാനുള്ള സാതന്ത്ര്യവും ലംഘിക്കുന്നതാണെന്നും ഇത് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടും സമര്‍പ്പിച്ച അപ്പീലിലാണ് കോടതി ഉത്തരവ്. സിംഗപ്പൂര്‍ പരമ്പരാഗത സമൂഹത്തില്‍ സ്വവര്‍ഗ ലൈംഗികതക്കെതിരെ എതിര്‍പ്പ് ശക്തമായ സാഹചര്യത്തിലാണ് കോടതി വിധി.ടാന്‍ എന്‍ഗ് ഹോംഗും സ്വവര്‍ഗ ജോഡികളായ ലിം മെന്‍ഗ് സ്വാന്‍ഗ്, കെന്നത്ത് ചീ മുന്‍ എന്നിവരാണ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് കോടതി പ്രതികളോട് പറഞ്ഞു. 377 പ്രകാരം സ്വകാര്യതയിലോ പൊതു സ്ഥലങ്ങളിലോ ലൈംഗിക സംബന്ധമായ പ്രവര്‍ത്തനം സ്വവര്‍ഗ പുരുഷന്‍മാരില്‍ നിന്നുണ്ടായാല്‍ രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്. 101 പേജ് വരുന്ന വിധിപ്രസ്താവനയാണ് സുപ്രീം കോടതി ജഡ്ജി ആഡ്ര്യൂ പാന്‍ഗ് നടത്തിയത്.

Latest