Connect with us

Kozhikode

കാലിക്കറ്റ് വി സിയുടെ രാജി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം: എം എസ് എഫ്

Published

|

Last Updated

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുസ്സലാം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് രാജി സന്നദ്ധത അറിയിച്ച സാഹചര്യത്തില്‍ രാജി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അശ്‌റഫലി ആവശ്യപ്പെട്ടു. സര്‍വകലാശാലക്ക് കീഴിലെ മുഴുവന്‍ അധ്യാപക വിദ്യാര്‍ഥി സംഘടനകളും സര്‍വകലാശാലയിലെ ജീവനക്കാരും വി സിയുടെ ഏകാതിപത്യത്തില്‍ പ്രത്യക്ഷ സമരത്തിലാണ്.
സര്‍വര്‍ തകരാര്‍, നെറ്റ്‌വര്‍ക്ക് തകരാര്‍ തുടങ്ങിയ സര്‍വകലാശലയെ പൂര്‍ണ സ്തംഭനത്തിലാക്കിയ പ്രശ്‌നങ്ങള്‍ സിന്‍ഡിക്കേറ്റുമായോ ഉന്നത ഉദ്യോഗസ്ഥരുമായോ ചര്‍ച്ച ചെയ്യാന്‍ ഓഫീസിലെത്താതെ കഴിഞ്ഞ 18 ദിവസമായി വി സി ബംഗ്ലാവിലും പി വി സി അദ്ദേഹത്തിന്റെ വസതിയുലുമാണ്.
ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന ഇദ്ദേഹത്തിന്റെ രാജി സ്വീകരിച്ച് വിദ്യാര്‍ഥി സമൂഹത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അശ്‌റഫലി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Latest