രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ ഉലുവ

Posted on: September 24, 2014 10:40 pm | Last updated: September 24, 2014 at 10:40 pm
SHARE

uluvaരക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ഒരു നല്ല ഔഷധമാണ് ഉലുവ. ടൈപ്പ് 2 പ്രമേഹ സാധ്യത കുറക്കുന്നതിന് ഉലുവ നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു. galactomannan എന്ന ജലത്തില്‍ ലയിക്കുന്ന തരം നാരുകള്‍ ഉലുവയിലുണ്ട്. ആമാശയത്തില്‍ നിന്ന് രക്തത്തിലേക്ക് വലിച്ചെടുക്കുന്ന പഞ്ചസാരയുടെ തോത് കുറക്കുന്നതിന് ഈ നാരുകള്‍ സഹായിക്കും. ഉലുവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകള്‍ ശരീരത്തിലെ ഇന്‍സുലിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കും.

എന്നാല്‍ അലോപ്പതി മരുന്ന കഴിക്കുന്നവര്‍ ഡോക്ടറുടെ നിര്‍ദേശം തേടിയതിന് ശേഷമേ ഉലുവ കഴിക്കാന്‍ പാടുള്ളൂ. മരുന്നും ഉലുവയും ഒരുമിച്ച് കഴിച്ചാല്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് അമിതമായി കുറയുന്നതിന് കാരണമാവും. അതു ഹൈപ്പോ ഗ്ലൈസീമിയ്ക്ക് കാരണമാവും. മരുന്നിനൊപ്പം ഉലുവ കൂടി ശീലമാക്കിയാല്‍ ഷുഗര്‍നിലയിലെ വ്യതിയാനം എത്രത്തോളമെന്ന് ഇടയ്ക്കിടെ ഷുഗര്‍ പരിശോധിച്ച് ഒരു ഡോക്ടറുടെ സഹായത്തോടെ കണ്ടെത്താം.