അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് കടന്നുകയറ്റം

Posted on: September 18, 2014 11:56 am | Last updated: September 19, 2014 at 12:46 am
SHARE

indo-china

ലഡാക്ക്: ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് തൊട്ടു മുമ്പ് അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പട്ടാളം നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ട്. 1000 ചൈനീസ് പട്ടാളക്കാര്‍ അതിര്‍ത്തി കടന്നെന്നാണ് റിപ്പോര്‍ട്ട്. ചുമാറിലും ഡെംചോക്കിലുമാണ് ചൈനീസ് സേനയെത്തിയത്.
കഴിഞ്ഞ ദിവസം ഇവിടെ കനാല്‍ നിര്‍മ്മാണം തടയാന്‍ സേനയെത്തിയെന്ന് ജില്ലാ മജിസ്‌ട്രേറ്റ് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും നുഴഞ്ഞുകയറിയെന്ന വാര്‍ത്ത. ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാവ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തും.