ചുണ്ട,കല്‍പ്പറ്റ, പടിഞ്ഞാറത്തറ,മേപ്പാടി റെയ്ഞ്ചിന് പുതിയ സാരഥികള്‍

Posted on: September 11, 2014 12:49 am | Last updated: September 10, 2014 at 10:52 pm
SHARE

കല്‍പ്പറ്റ: കല്‍പ്പറ്റ സുന്നി റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ ബോഡിയോഗം മുഫത്തിഷ് പി സി അലി മുസ്‌ലിയാര്‍ അധ്യക്ഷതയില്‍ സയ്യിദ് ഫസല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ഭാരവാഹികള്‍: സയ്യിദ് ഫസല്‍ തങ്ങള്‍(പ്രസിഡന്റ്),ഉമര്‍ സഅദി, ബഷീര്‍ സഖാഫി പിണങ്ങോട്( വൈസ് പ്രസി), അബ്ദുല്‍ ഗഫൂര്‍ നിസാമി(ജനറല്‍ സെക്ര), ഇസ്മാഈല്‍ സഖാഫി റിപ്പണ്‍, റസാഖ് മുസ്‌ലിയാര്‍(ജോ.സെക്ര), സൈനുദ്ദീന്‍ വാഴവറ്റ(ട്രഷറര്‍),സുലൈമാന്‍ സഖാഫി കമ്പളക്കാട്(പരീക്ഷ ബോര്‍ഡ്), ഹുസൈന്‍ സഖാഫി കൊടക് (പ്രസിദ്ധീകരണം). ജില്ലാ സെക്രട്ടറി സിദ്ധീഖ് മദനി വിഷയാവതരണം നടത്തി.അലവി സഅദി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സുലൈമാന്‍ സഖാഫി സ്വാഗതവും ഇസ്മാഈല്‍ സഖാഫി റിപ്പണ്‍ നന്ദിയും പറഞ്ഞു.
വെള്ളമുണ്ട: പടിഞ്ഞാറത്തറ സുന്നി റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ ബോഡിയോഗം പ്രസിഡന്റ് ടി ഹൈദര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ മുഫത്തിശ് പി സി അലി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
ഭാരവാഹികള്‍: ടി ഹൈദര്‍ സഖാഫി(പ്രസിഡന്റ്),സുലൈമാന്‍ അമാനി, ജസീല്‍ അഹ്‌സനി(വൈസ് പ്രസി), മുഹമ്മദ് ഹാരിസ് ഇര്‍ഫാനി(ജനറല്‍ സെക്ര), ഇസ്മാഈല്‍ സഖാഫിആബിദ് ഇര്‍ഫാനി(സെക്ര), അബ്ദുല്ല ബാഖവി(ട്രഷറര്‍), കെ കെ മജീദ് മുസ്‌ലിയാര്‍, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍(പരീക്ഷ ബോര്‍ഡ്),അഹ്മദ് സഖാഫി പഴഞ്ചന (പ്രസിദ്ധീകരണം), കെ കെ അലി മുസ്‌ലിയാര്‍, മൊയ്തു സഖാഫി (മുവാസാത്ത്).ജില്ലാ സെക്രട്ടറി സിദ്ധീഖ് മദനി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അലവി സഅദി, മമ്മൂട്ടി മദനി തുടങ്ങിയവര്‍ പങ്കെടുത്തു.
വൈത്തിരി: ചുണ്ട സുന്നി റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ ബോഡിയോഗം പ്രസിഡന്റ് കുഞ്ഞലവി ഫൈസിയുടെ അധ്യക്ഷത വഹിച്ചു.
ഭാരവാഹികള്‍: അലവി സ്അദി റിപ്പണ്‍ (പ്രസിഡന്റ്),ഉസ്മാന്‍ സഖാഫി,ഹാരിസ് ലത്വീഫി (വൈസ് പ്രസി),സിദ്ദീഖ് മദനി (ജനറല്‍ സെക്ര), ഖമറുദ്ദീന്‍ ബാഖവി, മുജീബ് സഖാഫി(സെക്ര), അബ്ദുല്ല സഖാഫി (ട്രഷറര്‍), ഹുസൈന്‍ മുസ്്്‌ലിയാര്‍(പരീക്ഷ ബോര്‍ഡ്),അഹ്മദ് സഖാഫി പഴഞ്ചന (പ്രസിദ്ധീകരണം), കുഞ്ഞലവി ഫൈസി, സലാം മിസ്ബാഹി (മുവാസാത്ത്).ജില്ലാ സെക്രട്ടറി സിദ്ധീഖ് മദനി സംഘടന-ക്ഷേമനിധി, സില്‍വര്‍ ജൂബിലി എന്നീ വിഷയങ്ങള്‍ അവതരിപ്പിച്ചു.
മര്‍കസ്, എസ് വൈ എസ് ,സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സില്‍വര്‍ ജൂബിലി മുഅല്ലിം സമ്മേളനങ്ങളും വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. മഹല്ലുകളില്‍ ഛിദ്രതയുണ്ടാക്കി സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സുന്നീ പണ്ഡിതരെയും സ്ഥാപനങ്ങളേയും തെറ്റിദ്ധരിപ്പിക്കുന്ന വിഘടിതരുടെ നീക്കം കരുതിയിരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മേപ്പാടി: സുന്നി റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ ബോഡിയോഗം മുഫത്തിഷ് പി സി അലി മുസ്‌ലിയാര്‍ അധ്യക്ഷതയില്‍ ചേര്‍ന്നു.ഭാരവാഹികള്‍: റഫീഖ് മുസ്്‌ലിയാര്‍കോട്ടനാട് (പ്രസിഡന്റ്),ഷമീര്‍ സഖാഫി ചുളിക്ക, ബഷീര്‍ സഅദി നെടുങ്കരണ( വൈസ് പ്രസി), ടി പി അബ്ദുസ്സലാം മുസ്്‌ലിയാര്‍ താഞ്ഞിലോട് (ജനറല്‍ സെക്ര), മുഹ്‌യദ്ദീന്‍കുട്ടി സഖാഫി,സുലൈമാന്‍ സഖാഫി (ജോ.സെക്ര), കെ വി ഇബ്‌റാഹീം സഖാഫി(ട്രഷറര്‍),എ പി അബ്ദുര്‍റഹ്്മാന്‍ മുസ്്്‌ലിയാര്‍(പരീക്ഷ ബോര്‍ഡ്), മുഈനുദ്ദീന്‍ മുസ്്്‌ലിയാര്‍ (പ്രസിദ്ധീകരണം). ജില്ലാ സെക്രട്ടറി സിദ്ധീഖ് മദനി,അലവി സഅദി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here