ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം: നിഫ്റ്റി 8000 കടന്നു

Posted on: September 1, 2014 8:18 pm | Last updated: September 1, 2014 at 8:19 pm
SHARE

share marketന്യൂഡല്‍ഹി: സമ്പദ്ഘടനയില്‍ ശുഭ സൂചനകള്‍ നല്‍കി ഓഹരി വിപണിയില്‍ ചരിത്ര മുന്നേറ്റം. നിഫ്റ്റി സൂചിക 73.35 പോയിന്റുയര്‍ന്ന് 8027.70 എന്ന റെക്കോര്‍ഡ് നേട്ടത്തിലെത്തി. സെന്‍സെക്‌സ് സൂചിക 220.44 പോയിന്റ് ഉയര്‍ന്ന് 26867 എത്തി.

ഐ സി ഐ സി ഐ, കോള്‍ ഇന്ത്യ, എന്‍ ടി പി സി, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്‍ഡാല്‍കോ, എല്‍ ആന്റ് ടി തുടങ്ങിയ ഓഹരികളാണ് സെന്‍സെക്‌സ് സൂചികയില്‍ മുന്നേറ്റം നടത്തിയത്. ഭേല്‍, ഇന്‍ഫോസിസ് തുടങ്ങിയവയാണ് നഷ്ടത്തിലുള്ളത്.