ഹെറാള്‍ഡ് കേസ് ഡിസംബര്‍ ഒമ്പതിലേക്ക് മാറ്റി

Posted on: August 30, 2014 7:00 am | Last updated: August 31, 2014 at 12:35 am

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രതികളായ നാഷനല്‍ ഹെറാള്‍ഡ് കേസ് പരിഗണിക്കുന്നത് ഡിസംബര്‍ ഒന്‍പതിലേക്ക് മാറ്റി. കേസില്‍ ഇരുവരും കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് നേരത്തെ ഉത്തരവിട്ട മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഗോമതി മനോച്ചയാണ് കേസ് മാറ്റിവച്ചത്. നടപടി ക്രമങ്ങള്‍ തുടരുന്നത് അടുത്ത മാസം മൂന്ന് വരെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് മാറ്റിവച്ചത്.നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ 2000 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് കോടതിയെ സമീപിച്ചത്.