എസ് വൈ എസ് മലപ്പുറം ജില്ലാ ദുബൈ കമ്മിറ്റി അനുശോചിച്ചു

Posted on: August 22, 2014 9:00 pm | Last updated: August 22, 2014 at 9:25 pm

ദുബൈ: തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരുടെയും ചെറുശോല ബീരാന്‍ കുട്ടി മുസ്‌ലിയാരുടെയും നിര്യാണത്തില്‍ കെ സി എഫ് യു എ ഇ നാഷനല്‍ കമ്മിറ്റി അനുശോചിച്ചു. ഇരുവര്‍ക്കുമായി യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ മയ്യിത്ത് നിസ്‌കാരവും പ്രാര്‍ഥനയും സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ മഹ്ബൂബ് സഖാഫിയും കണ്‍വീനര്‍ അസീസ് സഖാഫിയും അറിയിച്ചു.
അബുദാബി: തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍, ചെറുശോല ബീരാന്‍ കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള മയ്യിത്ത് നിസ്‌കാരം ഇന്ന് ജുമുഅക്ക് ശേഷം അബുദാബി മദീനാ സായിദിലെ ബിന്‍ ഹമൂദ മസ്ജിദില്‍ നടക്കും.
അബുദാബി: തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരുടെയും ചെറുശ്ശോല ബീരാന്‍കുട്ടി മുസ്‌ലിയാരുടെയും നിര്യാണത്തില്‍ ഐ സി എഫ് മുസഫ്ഫ കമ്മിറ്റി അനുശോചിച്ചു. മുസഫ്ഫയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ജുമുഅക്ക് ശേഷം മയ്യിത്ത് നിസ്‌കാരവും പ്രാര്‍ഥനയും നടത്തുമെന്ന് പ്രസിഡന്റ് മുസ്ഥഫ ദാരിമിയും സെക്രട്ടറി അബ്ദുല്‍ ഹമീദ് സഅദിയും അറിയിച്ചു.
ദുബൈ: തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍ , ചെറുശോല ബീരാന്‍ കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ക്ക് വേണ്ടി ഐ സി എഫ് റാശിദിയ യൂണിറ്റിന്റെ ഖുര്‍ആന്‍ പാരായണവും പ്രാര്‍ത്ഥനാ സദസും ഇന്ന് രാത്രി 10ന് നാദ് അല്‍ ഹമര്‍ മദനി ഹൗസില്‍ നടക്കും. വിവരങ്ങള്‍ക്ക്. 055-8386933.
ഷാര്‍ജ: ഐ സി എഫ് സനാഇയ്യ യൂണിറ്റ് കമ്മിറ്റിയും സെന്‍ട്രല്‍ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരുടെയും ചെറുശ്ശോല ബീരാന്‍കുട്ടി മുസ്‌ലിയാരുടെയും അനുസ്മരണവും പ്രാര്‍ഥനാ സംഗമവും ഇന്ന് രാത്രി ഏഴ് മണിക്ക് സനാഇയ്യ ഇസ്‌ലാമിക് സെന്ററില്‍ നടക്കും. വിവരങ്ങള്‍ക്ക്: 050-4529085.
ഷാര്‍ജ: തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരുടെയും ചെറുശ്ശോല ബീരാന്‍കുട്ടി മുസ്‌ലിയാരുടെയും അനുസ്മാരണം നാളെ വൈകുന്നേരം ഏഴിന് റോള സുന്നി സെന്ററില്‍ നടക്കും. ഷാര്‍ജ സെന്‍ട്രല്‍ ഐ സി എഫിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ബുര്‍ദ മജ്‌ലിസും അനുസ്മരണ പ്രഭാഷണവും നടക്കും.
ദുബൈ: തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരുടെയും ചെറുശ്ശോല ബീരാന്‍കുട്ടി മുസ്‌ലിയാരുടെയും പേരില്‍ ഇന്ന് ജുമുഅക്ക് ശേഷം അല്‍വസല്‍ ക്ലബ് ജുമുഅ മസ്ജിദില്‍ പ്രാര്‍ഥനയും മയ്യിത്ത് നിസ്‌കാരവും നടക്കും.
ദുബൈ: തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരുടെയും ചെറുശ്ശോല ബീരാന്‍കുട്ടി മുസ്‌ലിയാരുടെയും വിയോഗത്തില്‍ അയ്യായ പ്രവാസി ക്ഷേമനിധി ഡയറക്ടര്‍ ബോര്‍ഡ് അനുശോചനം രേഖപ്പെടുത്തി.