Connect with us

Kerala

പ്ലസ് ടു: വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

Published

|

Last Updated

കൊച്ചി: പ്ലസ് ടു കേസില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. മന്ത്രിസഭാ ഉപസമിതി ശിപാര്‍ശ ചെയ്ത സ്‌കൂളുകള്‍ ഒഴിവാക്കും മുന്‍പ് വിശദീകരണം തേടിയില്ലെന്നും സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടി. പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണ് അപ്പീല്‍ നല്‍കിയത്. പുതുതായി അനുവദിച്ച സ്‌കൂളുകളില്‍ പ്രവേശനം അവസാന ഘട്ടത്തിലാണ് ഇക്കാരണത്താല്‍ ഉത്തരവ് പിന്‍വലിക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു.
അതേസമയം മന്ത്രിസഭാ ഉപസമിതിക്ക് അയച്ച നോട്ടീസ് ഹൈക്കോടതി പിന്‍വലിച്ചു. കഴിഞ്ഞ ദിവസമാണ് ഹയര്‍ സെക്കന്ററി ഡയറക്ടറുടെ ശിപാര്‍ശ മറികടന്ന് മന്ത്രിസഭാ ഉപസമിതി അനുവദിച്ച ബാച്ചുകള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തത്. മന്ത്രിസഭാ ഉപസമിതിക്ക് നോട്ടീസ് അയക്കാനും കോടതി തീരുമാനിച്ചിരുന്നു.

 

---- facebook comment plugin here -----