സ്‌കൂളിലെ പീഡനം: വിദ്യാര്‍ഥിനികളെ മൊഴി മാറ്റിപ്പറയാന്‍ പ്രേരിപ്പിച്ച അധ്യാപിക അറസ്റ്റില്‍

Posted on: August 6, 2014 12:58 am | Last updated: August 6, 2014 at 12:58 am

CHILD RAPE NEWഷൊര്‍ണൂര്‍: അധ്യാപകന്‍ പീഡിപ്പിച്ചെന്ന കേസില്‍ വകുപ്പുതല അന്വേഷണത്തിനെത്തിയ വിദ്യാഭ്യാസ വകുപ്പധികൃതര്‍ മുമ്പാകെ മൊഴി നല്‍കാനിരുന്ന വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിപ്പറയാന്‍ പ്രേരിപ്പിച്ചെന്ന പരാതിയില്‍ അധ്യാപിക അറസ്റ്റില്‍.
കൂനത്തറ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം അധ്യാപിക കെ വത്സലയെയാണ് ഷൊര്‍ണൂര്‍ എസ് ഐ ഷിജു അബ്രഹാം ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കളാണ് അധ്യാപികക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. ഈ അധ്യാപിക ഇപ്പോള്‍ മറ്റൊരു സ്‌കൂളിലാണ് പ്രവര്‍ത്തിക്കുന്നത്. അധ്യാപികക്ക് പോലീസ് സ്റ്റേഷനില്‍ നിന്ന് തന്നെ ജാമ്യം നല്‍കി. സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം അധ്യാപകനായിരുന്ന സ്ഥാണുനാഥനെതിരെയാണ് രണ്ടുവര്‍ഷം മുമ്പ് പീഡന പരാതിയുയര്‍ന്നത്. ഏതാനും വിദ്യാര്‍ഥികള്‍ ഈ അധ്യാപകനെതിരെ പോലീസിന് മൊഴി നല്‍കിയിരുന്നു. പിന്നീട് അറസ്റ്റിലായ അധ്യാപകന്‍ ജാമ്യത്തിലിറങ്ങി.
പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിദ്യാഭ്യാസ വകുപ്പ് അധ്യാപകനെ സസ്്‌പെന്റ് ചെയ്തിരുന്നു. അധ്യാപകന്‍ പിന്നീട് നല്‍കിയ അപ്പീലിലാണ് വകുപ്പുതല അന്വേഷണം നടത്തിയത്. ഈ അധ്യാപകന്‍ മറ്റൊരു സ്‌കൂളില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ട്്.