Connect with us

Ongoing News

'സുപ്രഭാതം' ഇറങ്ങുന്നത് വീണ്ടും നീട്ടി; ഇനി ഓഗസ്റ്റ് 31ന്

Published

|

Last Updated

കോഴിക്കോട്: സുപ്രഭാതം ദിനപത്രം ഓഗസ്റ്റ് ഒന്നിന് ഇറങ്ങില്ല. എസ് കെ എസ് എസ് എഫ് നേതാവ് നാസര്‍ ഫൈസി കൂടത്തായിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് ഒന്നിന് പുറത്തിറങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. കൂടുതല്‍ ഒരുങ്ങേണ്ടതിനാലാണ് തിയ്യതി നീട്ടുന്നതെന്നാണ് നാസര്‍ ഫൈസി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ഓഗസ്റ്റ് ഒന്നിന് ഓണ്‍ലൈന്‍ എഡിഷന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും പറയുന്നുണ്ട്.

Latest