ചലചിത്ര നടി മോണിക്ക ഇസ്ലാം സ്വീകരിച്ചു; അഭിനയം നിര്‍ത്തി

Posted on: May 31, 2014 12:37 pm | Last updated: June 1, 2014 at 12:29 am
SHARE

rahima actress islamചെന്നൈ: തമിഴ്, മലയാളം ചലച്ചിത്ര നടി മോണിക്ക ഇസ്ലാം മതം സ്വീകരിച്ചു. വാര്‍ത്താ സമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. എം ജി റഹിമ എന്നായിരിക്കും പുതിയ പേര്. ഇതോടെ അഭിനയം അവസാനിപ്പിച്ചതായും അവര്‍ അറിയിച്ചു.

കഴിഞ്ഞ നാല് വര്‍ഷമായി താന്‍ ഇസ്ലാമിനെ കുറിച്ച് പഠിക്കുകയായിരുന്നു. ഇസ്ലാമിക പ്രമാണങ്ങളിലും രീതികളിലും പ്രചോദനം ഉള്‍ക്കൊണ്ടാണ് മതം മാറിയതെന്നും റഹിമ പറഞ്ഞു. റഹിമയുടെ പിതാവ് ക്രിസ്ത്യാനിയും മാതാവ് ഹിന്ദുവുമാണ്. അവരുടെ സമ്മതത്തോടെ തന്നെയാണ് താന്‍ ഇസ്ലാമിലേക്ക് വന്നതെന്നും റഹിമ വ്യക്തമാക്കുന്നു.

വിശുദ്ധ ഖുര്‍ആനില്‍ പറയുന്ന കാര്യങ്ങള്‍ തികച്ചും ശാസ്ത്രീയമാണ്. 1400 വര്‍ഷങ്ങള്ക്ക് മുന്പ് പറഞ്ഞ പല കാര്യങ്ങളും ശാസ്ത്രം ഇപ്പോഴാണ് കണ്ടുപിടിച്ചത്. ബുർഖയാണ് സ്ത്രീക്ക് സംരക്ഷണം നല്‍കുന്ന വേഷമെന്നും റഹിമ പറയുന്നു.

നിരവധി സിനിമകളില്‍ ബാലതാരമായി അഭിനയ രംഗത്ത് എത്തിയ അവര്‍ പിന്നീട് മലയാളത്തിലും തമിഴിലുമായി 68 സിനിമകളിൽ അഭിനയിച്ചിട്ടണ്ട്.