Connect with us

National

കെജ്‌രിവാളിന്റെ അറസ്റ്റ്: പാര്‍ട്ടി പ്രവര്‍ത്തകര്‍ വീട്കയറി പ്രചാരണത്തിന്

Published

|

Last Updated

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌റിവാളിനെ ജയിലിലടക്കാന്‍ ഇടയാക്കിയ സാഹചര്യം പൊതു ജനങ്ങളെ ധരിപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശന പരിപാടി സംഘടിപ്പിക്കും. പ്രത്യക്ഷ സമരപരിപാടികള്‍ക്ക് പകരം വീടുവീടാന്തരം കയറി ജനങ്ങളെ ബോധവത്കരിക്കാന്‍ ഇന്നലെ ചേര്‍ന്ന മുതിര്‍ന്ന പാര്‍ട്ടിനേതാക്കളുടെ യോഗം തീരുമാനിക്കുകയായിരുന്നു.
അപകീര്‍ത്തിക്കേസില്‍ ബി ജെ പി മുന്‍ ദേശീയ പ്രസിഡന്റ ് നിതിന്‍ ഗാഡ്കരി നല്‍കിയ കേസിലാണ് ആം ആദ്മി പാര്‍ട്ടി നേതാവ് കെജ്‌രിവാളിനെ ബുധനാഴ്ച അദ്ദേഹം അറസ്റ്റ് ചെയ്തത്. പണം കെട്ടിവെച്ച് ജാമ്യത്തിലിറങ്ങാന്‍ വിസമ്മതിച്ചതിനാല്‍ കോടതി അദ്ദേഹത്തെ തിഹാര്‍ ജയിലിലടക്കുകയായിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രാത്രി തിഹാര്‍ ജയിലിന് മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം ലാത്തിച്ചാര്‍ജിന് ഇടയാക്കിയിരുന്നു. കെജ്‌രിവാളിനെ പോലെ സത്യസന്ധനായ ഒരാളെ ജയിലിലടച്ചതിലെ നീതികേട് ജനങ്ങളെ ധരിപ്പിക്കുകയാണ് പ്രക്ഷോഭത്തിന്റെ ഉദ്ദേശ്യമെന്ന് പാര്‍ട്ടി നേതാവ് അശുതോഷ് അറിയിച്ചു.
ഇന്നലെ കാലത്ത് കെജ്‌രിവാളിന്റെ ഭാര്യ സുനിത ഭര്‍ത്താവിന് വസ്ത്രങ്ങളുമായി ജയിലിലെത്തി. “അദ്ദേഹം ഒരു ക്രിമിനല്‍ അല്ല. പിന്നെ എന്തിന് ജാമ്യത്തിലിറങ്ങാന്‍ പണം കെട്ടിവെക്കണം “-സുനിത ചോദിച്ചു.

 

Latest