Connect with us

Ongoing News

ആരോഗ്യ കേരളം പുരസ്‌കാരം: കമ്മിറ്റി രൂപവത്കരിച്ചു

Published

|

Last Updated

തിരുവനന്തപുരം: ആരോഗ്യ കേരളം ജില്ലാ -സംസ്ഥാനതല പുരസ്‌കാരത്തിനുള്ള ജഡ്ജ്‌മെന്റ് കമ്മിറ്റിയും അപ്പലേറ്റ് അതോറിറ്റിയും രൂപവത്കരിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ചെയര്‍മാനായും എന്‍ ആര്‍ എച്ച് എം അഡീഷണല്‍ ഡയറക്ടര്‍ വൈസ് ചെയര്‍മാനും എന്‍ ആര്‍ എച്ച് എം സാമൂഹിക വികസന വിഭാഗം മേധാവി കണ്‍വീനറുമായുള്ള സമിതിയില്‍ സി എച്ച് പി സംസ്ഥാന നോഡല്‍ ഓഫീസര്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍, ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍, ഐ കെ എം. ജി പി ഇംപ്ലിമെന്റേഷന്‍ ടീം ലീഡര്‍, പബ്ലിക് ഹെല്‍ത്ത് അഡീഷണല്‍ ഡയറക്ടര്‍, ഐ കെ എം എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍, പഞ്ചായത്ത് ഡയറക്ടര്‍, പ്രതിനിധി, അര്‍ബന്‍ അഫയേഴ്‌സ് ഡയറക്ടര്‍, പ്രതിനിധി എന്നിവര്‍ അംഗങ്ങളായിരിക്കും.
അപ്പലേറ്റ് അതോറിറ്റിയായി എന്‍ ആര്‍ എച്ച് എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടറേയും നിയമിച്ചിട്ടുണ്ട്.
ജില്ലാ തലത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന 14 ഗ്രാമ പഞ്ചായത്തുകള്‍ക്ക് ഒന്നാം സമ്മാനമായി 70,00,000 രൂപയും രണ്ടാം സമ്മാനമായി 42,00,000 രൂപയും മൂന്നാം സമ്മാനമായി 28,00,000 രൂപയും ഉള്‍പ്പെടെ 1,40,00,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനതലത്തില്‍ ജില്ലാ പഞ്ചായത്തുകള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു സ്ഥാപനത്തിന് ഒന്നാം സമ്മാനമായി 10,00,000 രൂപയും രണ്ടാം സമ്മാനമായി 5,00,000 രൂപയും മൂന്നാം സമ്മാനമായി 3,00,000 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്.
കോര്‍പ്പറേഷന്‍ തലത്തില്‍ ഒന്നും രണ്ടും സമ്മാനമായി തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് യഥാക്രമം 10,00,000 രൂപയും 5,00,000 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്.
മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് തലങ്ങളില്‍ സംസ്ഥാനതലങ്ങളില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഓരോ സ്ഥാപനങ്ങള്‍ക്കും യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളായി 10,00,000 രൂപയും 5,00,000 രൂപയും 3,00,000 രൂപയുമാണ് തീരുമാനിച്ചിരിക്കുന്നത്. ആകെ 2,27,00,000 രൂപയാണ് അവാര്‍ഡ് തുക.

 

Latest