Connect with us

Kannur

ഫായിസുമായി ബന്ധം: ചെന്നിത്തല രാജിവെക്കണമെന്ന് പിണറായി വിജയന്‍

Published

|

Last Updated

കണ്ണൂര്‍: സ്വര്‍ണക്കള്ളക്കടത്തുകാരന്‍ ഫായിസുമായി രമേശ് ചെന്നിത്തലക്ക് അടുത്ത ബന്ധമാണുള്ളതെന്നും ഇത് വ്യക്തമായ സ്ഥിതിക്ക് ചെന്നിത്തല മന്ത്രിസ്ഥാനം രാജിവെക്കണമെന്നും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് പിണറായി ഇക്കാര്യം ആവശ്യപ്പെട്ടത്. കോണ്‍ഗ്രസിന്റെ സാമ്പത്തിക സ്രോതസ്സാണ് ഫായിസ്. കൈരളി പീപ്പിള്‍ ചാനല്‍ പുറത്തുവിട്ട ചിത്രം ഇതിന് തെളിവാണ്. പാര്‍ട്ടി ഫണ്ട് പിരിക്കാന്‍ ചെന്നിത്തല ഫായിസിന്റെ കൂടെ കൂടി. ഇക്കാര്യത്തില്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പ്രതികരിക്കണമെന്നും പിണറായി പറഞ്ഞു. കേരളത്തില്‍ ഒറ്റ സീറ്റില്‍പോലും കോണ്‍ഗ്രസ് ജയിക്കാന്‍ പോവുന്നില്ലെന്നും പിണറായി പറഞ്ഞു.