മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Posted on: March 14, 2014 11:20 am | Last updated: March 15, 2014 at 12:00 am
SHARE

Abdul_Nasar_Madaniന്യൂഡല്‍ഹി: പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ജാമ്യാപേക്ഷ ഈ മാസം 28ന് പരിഗണിക്കും. അതേസമയം മഅദനിക്കെതിരായ നിലപാടാണ് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. നാലുതവണ ആവശ്യപ്പെട്ടിട്ടും ചികില്‍സക്ക് വിധേയനാവാന്‍ മഅദനി വിസമ്മതിക്കുകയായിരുന്നു എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.