Connect with us

Ongoing News

മര്‍കസ് സമ്മേളനം: ലക്ഷദ്വീപ് പ്രചാരണത്തിന് പ്രൗഢോജ്ജ്വല തുടക്കം

Published

|

Last Updated

മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി ലക്ഷദ്വീപ് പ്രചരണോദ്ഘാടനത്തിന് സയ്യിദ് അലി ബാഫഖി തങ്ങളുടെ നേതൃത്വത്തില്‍ കവരത്തിയിലെത്തിയ മര്‍കസ് സംഘം

കവരത്തി: മര്‍കസ് സമ്മേളന പ്രചരണത്തിന് ലക്ഷദ്വീപില്‍ പ്രൗഢോജ്ജ്വല തുടക്കം. ഡിസംബര്‍ 18-21 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് 37-ാം വാര്‍ഷിക സമ്മേളനത്തിന്റെ ലക്ഷദ്വീപ് പ്രചരണോദ്ഘാടനം മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ നിര്‍വ്വഹിച്ചു. ലക്ഷദ്വീപിലെ പാവപ്പെട്ട അനാഥകര്‍ക്ക് റിലീഫ് ആന്‍ഡ് ചാരിറ്റബ്ള്‍ ഫൗണ്ടേഷന്‍ വഴി മര്‍കസ് നല്‍കുന്ന അഞ്ച് ലക്ഷം രൂപയുടെ ധനസഹായ വിതരണവും നടന്നു.
മര്‍കസിന്റെ സമാധാന വീകഷണമാണ് ലോകതലത്തില്‍ മര്‍കസിനെ ശ്രദ്ധേയമാക്കുന്നതെന്ന് ബാഫഖി തങ്ങള്‍ പറഞ്ഞു. ഏഷ്യയിലെ തന്നെ ശ്രദ്ധേയമായി ഇസ്‌ലാമിക കലാലയമായ മര്‍കസ് ലോകസമാധാനത്തെയും മാനവികതയെയുമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ലോകം സംഘര്‍ഷഭരിതമാവുമ്പോള്‍ സമാധാന ജീവിതത്തിനുള്ള പോംവഴികളാണ് മര്‍കസ് വിഭാവനം ചെയ്യുന്നതെന്നും തങ്ങള്‍ പറഞ്ഞു.
കെ.ടി ത്വാഹിര്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. മര്‍കസ് ഇവന്റ് മാനേജര്‍ ഉബൈദുല്ല സഖാഫി, കല്‍പേനി ഖാസി കെ.കെ ഹൈദരലി മുസ്‌ലിയാര്‍, എസ്.എസ്.എഫ് പ്രസിഡന്റ് ഹാഷിം അഹ്‌സനി പ്രസംഗിച്ചു. എസ്.എസ്.എഫ് ലക്ഷദ്വീപ് സംസ്ഥാന പ്രസിഡന്റ് സഹീര്‍ ഹുസൈന്‍ ജീലാനി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
മര്‍കസിന് കീഴില്‍ ദ്വീപ് ആസ്ഥാനത്ത് സ്ഥാപിക്കുന്ന മര്‍കസുല്‍ ഹുദാ മസ്ജിദിന്റെ തറക്കല്ലിടല്‍ കര്‍മ്മം സയ്യിദ് അലി ബാഫഖി തങ്ങള്‍ നിര്‍വ്വഹിച്ചു. എസ്.വൈ.എസ് കവരത്തി യൂണിറ്റ് പ്രസിഡന്റ് കെ.മുഹമ്മദ് സഖാഫി ഇ.പി സയ്യിദ് അബ്ദുറഹീം തങ്ങള്‍, മുഹമ്മദ് റഫീഖ് അന്‍വരി, അഷ്ഫാഖ് തങ്ങള്‍, ആര്‍.പി മുഹമ്മദ് ഹാജി സംബന്ധിച്ചു.
താജുല്‍ ഉലമാ നഗറില്‍ നടന്ന സമ്മേളനത്തില്‍ മുഹമ്മദ് ശഫീഖ് സ്വാഗതവും സി.സി അഹ്കം നന്ദിയും പറഞ്ഞു.

Latest