സന്തോഷ് ട്രോഫി: കേരളം ഉത്തരാഖണ്ഡിനെ തകര്‍ത്തു

Posted on: February 26, 2014 5:46 pm | Last updated: February 27, 2014 at 7:33 am

santhosh trophy 2014സിലിഗുരി (പശ്ചിമബംഗാള്‍): സിലിഗുഡി: സന്തോഷ് ട്രോഫി ഫുട്‌ബോളിലെ നിര്‍ണായക മത്സരത്തില്‍ കേരളം ഉത്തരാഖണ്ഡിനെ തകര്‍ത്തു. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് കേരളം ഉത്തരാഖണ്ഡിനെ വിറപ്പിച്ചത്.

12ാം മിനുട്ടില്‍ ജിപ്‌സനാണ് കേരളത്തിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. 29ാം മിനുട്ടിലും അതിന് തൊട്ടടുത്തും സുഹൈലും 46ാം മിനുട്ടില്‍ നസ്‌റുദ്ദീനുമാണ് ഉത്തരാഖണ്ഡിന്റെ ഗോള്‍വല കുലുക്കിയത്. ആദ്യ മത്സരത്തില്‍ മിസോറാമിനോട് തോറ്റ കേരളത്തിന് ഈ മത്സരത്തില്‍ ജയം അനിവാര്യമായിരുന്നു.