Connect with us

Kozhikode

എന്‍ജിനീയറിംഗ് കോളജുകളെ ആദരിച്ചത് സാമ്പത്തിക നേട്ടത്തിന്: ടെക്‌ഫെഡ്

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട് യൂനിവേഴ്‌സിറ്റിയിലെ മികച്ച വിജയം നേടിയ നാല് കോളജുകളെ ആദരിച്ചത് വി സിയുടെ ഓഫിസിലെ ചിലയാളുകളുടെ സാമ്പത്തിക താത്പര്യത്തിന് വേണ്ടിയാണെന്ന് ആക്ഷേപം. യൂനിവേഴ്‌സിറ്റിയുടെ മൂക്കിന് താഴെയുളള എന്‍ജിനിയറിംഗ് കോളജിനെ വേണ്ട രീതിയില്‍ ശ്രദ്ധിക്കാതെ സ്വാശ്രയ മാനേജ്‌മേന്റുകളെ സഹായിക്കാന്‍ വേണ്ടി നടത്തുന്ന ഇത്തരം അവാര്‍ഡുകള്‍ അപലപനീയമാണെന്ന് ടെക്‌ഫെഡ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. യൂനിവേഴ്‌സിറ്റി ചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വി ഇല്ലാത്ത ഇത്തരം അവാര്‍ഡുകളുടെ മാനദണ്ഡം എന്താണെന്നും വി സിയുടെ ഓഫീസ് വ്യക്തമാക്കേണ്ടതുണ്ട്. വ്യവസ്ഥാപികമായ അപേക്ഷകള്‍ നിരസിച്ച് കോളജുകളുടെ അടിസ്ഥാനങ്ങള്‍ വിലയിരുത്തി സ്‌ക്രീനിംഗ് അതോറിറ്റി രൂപീകരിച്ച് നല്‍കേണ്ട ഇത്തരം അവാര്‍ഡുകള്‍ ഒരു മാനദണ്ഡവും പാലിക്കാതെ യൂനിവേഴ്‌സിറ്റി അഫിയേഷനുളള ഒരു കോളജിനേയും വിവരം അറിയിക്കാതെ വരുന്ന വര്‍ഷത്തെ അഡ്മിഷന്‍ മുന്നില്‍ കണ്ട് ചില സ്വാശ്രയ മുതലാളിമാര്‍ തങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയ അവാര്‍ഡാണെന്നും ടെക്‌ഫെഡ് സംസ്ഥാന കമ്മിറ്റി ചെയര്‍മാന്‍ നിഷാദ് കെ സലീം, സംസ്ഥാന ജനറല്‍ കണ്‍വീനര്‍ കെ വി ഉദൈഫ് എന്നിവര്‍ പത്രകുറിപ്പില്‍ കുറ്റപ്പെടുത്തി.

 

Latest