മനുഷ്യാവകാശ കമ്മീഷന്‍ അംഗം വിയ്യൂര്‍ ജയില്‍ സന്ദര്‍ശിച്ചു

Posted on: February 6, 2014 11:29 am | Last updated: February 7, 2014 at 12:35 am

Viyyur_Jail295തൃശൂര്‍: ടി പി കേസ് പ്രതികള്‍ക്ക് മര്‍ദനമേറ്റു എന്ന സി പി എമ്മിന്റെ പരാതിയെത്തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം ആര്‍ നടരാജന്‍ വിയ്യൂര്‍ ജയില്‍ സന്ദര്‍ശിച്ചു. ടി പിയുടെ കോലയാളികള്‍ക്ക് ജയിലില്‍ ക്രൂരമായ മര്‍ദനമേറ്റതായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്‌നടക്കമുള്ള നേതാക്കള്‍ ജയില്‍ സന്ദര്‍ശിച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അതേസമയം പ്രതികളുടെ ബന്ധുക്കള്‍ നടത്തുന്ന നിരാഹാരം നാലാം ദിവസത്തിലേക്ക് കടന്നു. ഇവരെ ഡോക്ടര്‍മാര്‍ പരിശോധിച്ചു ആരോഗ്യനില വിലയിരുത്തി.