ടി പി കേസ് പ്രതികളെ കാണാന്‍ സി പി എം എം എല്‍ എമാര്‍ വിയ്യൂര്‍ ജയിലില്‍

Posted on: January 31, 2014 7:12 pm | Last updated: January 31, 2014 at 7:12 pm

kodi suniതൃശൂര്‍: ടി പി കേസിലെ പ്രതികളെ കാണാന്‍ സി പി എം എം എല്‍ എമാര്‍ വിയ്യൂര്‍ ജയിലില്‍. കെ വി അബ്ദുള്‍ ഖാദറും കെ രാധാകൃഷ്ണനുമാണ് പ്രതികളെ കാണാന്‍ ജയിലിലെത്തിയത്. ട്രൗസര്‍ മനോജന്‍ അടക്കം ടി പി കേസിലെ ഒമ്പത് പ്രതികളാണ് വിയ്യൂര്‍ ജയിലിലുള്ളത്. പ്രതികള്‍ക്ക് ജയില്‍ വാര്‍ഡര്‍മാരുടെ മര്‍ദ്ദനമേറ്റെന്ന പരാതിയെതുടര്‍ന്നാണ് എം എല്‍ എമാരുടെ സന്ദര്‍ശനം.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ ട്രൗസര്‍ മനോജന്റെയും ഷാഫിയുടെയും പരിക്ക് ഗുരുതരമാണെന്ന് എം എല്‍ എമാര്‍ പറഞ്ഞു. എം എല്‍ എമാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് മുഹമ്മദ് ഷാഫി, ട്രൗസര്‍ മനോജ്, അണ്ണന്‍ ഷിജിത്ത്, ഷിനോജ് എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി.

വിയ്യൂരിലുള്ള ഒമ്പത് പ്രതികളില്‍ ട്രൗസര്‍ മനോജനുമാത്രമാണ് പാര്‍ട്ടിയുമായി ബന്ധമുള്ളതായി സി പി എം സമ്മതിച്ചിട്ടുള്ളത്. സി പി എം നേതാക്കളായ കെ സി രാമചന്ദ്രനും കുഞ്ഞനന്ദനും അടക്കം മറ്റ് പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്‌