Connect with us

Gulf

പണം കൊണ്ടുപോകാന്‍ അതീവ സുരക്ഷയുള്ള കാര്‍

Published

|

Last Updated

ദുബൈ: ബേങ്കുകള്‍, എക്‌സ്‌ചേഞ്ചുകള്‍ എന്നിവിടങ്ങളില്‍ നിന്ന് കറന്‍സികള്‍ കൊണ്ടുപോകാന്‍ അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള പുതിയ കാര്‍ ദുബൈയില്‍ രംഗത്തിറക്കി.
ദുബൈയില്‍ സമാപിച്ച സുരക്ഷാ ഉപകരണങ്ങളുടെ പ്രദര്‍ശനമായ ഇന്റര്‍സെക് 2014ല്‍ ആണ് ലോകത്തിലെ തന്നെ ഇത്തരത്തിലെ ആദ്യകാര്‍ പ്രദര്‍ശിപ്പിച്ചത്. നിലവില്‍ കറന്‍സി കൊണ്ടുപോകാന്‍ രാജ്യത്ത് ഉപയോഗിക്കുന്ന കാറുകളെ അപേക്ഷിച്ച് 95 % സുരക്ഷാസൗകര്യങ്ങള്‍ കൂടുതലാണ് പുതിയതായി രംഗത്തിറക്കുന്ന കാറുകള്‍ക്ക്. ദുബൈയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഒരു മാസം ഉപയോഗിച്ച ശേഷം സ്ഥിരം സേവനത്തിന് ഇത്തരം കാറുകള്‍ മാത്രം ഉപയോഗിക്കുമെന്ന് ബന്ധപെട്ടവര്‍ അറിയിച്ചു.
ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ബന്ധപ്പെട്ട മുഴുവന്‍ സ്വകാര്യ സുരക്ഷാ സ്ഥാപനങ്ങളോടും പുതിയതായി രംഗത്തിറക്കിയ കാറുകള്‍ തന്നെ പണം കൊണ്ടു പോകാന്‍ ഉപയോഗിക്കണമെന്ന് കര്‍ശനമാക്കും. എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് പണം കൊണ്ടു പോകുന്ന വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തിയും ഡ്രൈവറെ മര്‍ദ്ധിച്ചും പണം അപഹരിച്ച സംഭവങ്ങള്‍ ഇടക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

 

Latest