കെജരിവാള്‍ ഭ്രാന്തനായ മുഖ്യമന്ത്രിയെന്ന് ഷിന്‍ഡെ

Posted on: January 22, 2014 6:09 pm | Last updated: January 23, 2014 at 8:06 am

Sushilkumar-Shindeമഹാരാഷ്ട്ര: ഡല്‍ഹി മുഖ്യമന്ത്രി അറവിന്ദ് കെജരിവാള്‍ ഭ്രാന്തനായ മുഖ്യമന്ത്രിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. കെജരിവാളിന്റെ സമരം മൂലം പോലീസുകാരുടെ അവധിപോലും റദ്ദാക്കേണ്ടി വന്നുവെന്നും ഷിന്‍ഡെ പറഞ്ഞു. മഹാരാഷ്ട്രയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അഴിമതിക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കെജരിവാളിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സമരം നടത്തിയിരുന്നു. ചൊവ്വാഴ്ച്ച രാത്രിയാണ് സമരം പിന്‍വലിച്ചത്.

കെജരിവാളിന്റെ സമരം ഡല്‍ഹിയിലെ ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു. നാല് മെട്രോസ്‌റ്റേഷനുകള്‍ അടച്ചതിനെ തുടര്‍ന്ന് ഓഫീസിലേക്കും സ്‌കൂളിലേക്കും പോകുന്നവര്‍ക്ക് സമരം വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു.