എമിറേറ്റ്‌സ് ഐ ഡിക്ക് കസ്റ്റമര്‍ കെയര്‍ എക്‌സലന്‍സ് അവാര്‍ഡ്‌

Posted on: January 21, 2014 6:00 pm | Last updated: January 21, 2014 at 6:59 pm

ദുബൈ: എമിറേറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റിക്ക് കസ്റ്റമര്‍ കെയര്‍ എക്‌സലന്‍സ് അവാര്‍ഡ്. എട്ടാമത് മിഡില്‍ ഈസ്റ്റ് ഗവണ്‍മെന്റ് ആന്‍ഡ് ബിസിനസ് കസ്റ്റമര്‍ കെയര്‍ എക്‌സലന്‍സ് അവാര്‍ഡാണ് എമിറേറ്റ്‌സ് ഐ ഡി കരസ്ഥമാക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് നല്‍കിവരുന്ന മികച്ച സേവനമാണ് വകുപ്പിനെ അവാര്‍ഡിനായി പരിഗണിക്കാന്‍ കാരണമായത്.
മിഡില്‍ ഈസ്റ്റ് എക്‌സലന്‍സ് അവാര്‍ഡ്‌സ് ഇന്‍സ്റ്റിറ്റൂ്ട്ടിന്റെ നഗരത്തില്‍ ചേര്‍ന്ന യോഗമാണ് നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും വ്യവസായികളെയും സാക്ഷിയാക്കി എമിറേറ്റ്‌സ് ഐ ഡിയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
എമിറേറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റിക്കായി ഡയറക്ടര്‍ ജനറല്‍ ഡോ. അലി മുഹമ്മദ് അല്‍ ഖൂരി അവാര്‍ഡ് ഏറ്റുവാങ്ങി.