ഫിലിപ്പൈന്‍സില്‍ വെള്ളപ്പൊക്കം: 13 മരണം

Posted on: January 13, 2014 11:46 am | Last updated: January 14, 2014 at 12:36 am

philipines

മനില: ഫിലിപ്പൈന്‍സില്‍ കനത്ത മഴയിലും അനുബന്ധമായുണ്ടായ വെള്ളപ്പൊക്കത്തിലും ഉരുള്‍പ്പെട്ടലിലും 13 പേര്‍ മരിച്ചു. ഏഴ് പേരെ കാണാതായി. നിരവധി പേര്‍ക്ക് വീട് നഷ്ടപ്പെട്ടു. കോംപോസ്‌റ്റെല താഴ്‌വരയില്‍ വെള്ളപ്പൊക്കം കാരണം ആറ് പേരാണ് മരണപ്പെട്ടത്. മറ്റുള്ളവര്‍ ഉരുള്‍പ്പെട്ടിലും പേമാരിയിലും പെട്ടാണ് മരിച്ചത്.

132,000 പേരെ ദുരന്തം ഇതുവരെ നേരിട്ട് ബാധിച്ചിട്ടുണ്ട്. 10,000 പേര്‍ സുരക്ഷിതസ്ഥാനത്തേക്ക് പലായനം ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

2012ലുണ്ടായ ഒരു ചുഴലിക്കാറ്റില്‍ ഇവിടെ 2000ത്തോളം പേര്‍ മരിച്ചിരുന്നു.