Connect with us

Kozhikode

'ലാവ്‌ലിന്‍ കേസ്: രാഷ്ട്രീയ ഗൂഢാലോചന'

Published

|

Last Updated

കോഴിക്കോട്: ഉമ്മന്‍ ചാണ്ടിയും കേന്ദ്ര സര്‍ക്കാറും ചേര്‍ന്ന് നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് ലാവ്‌ലിന്‍ കേസെന്ന് സി പി എം കേന്ദ്ര കമ്മറ്റിയംഗം ഇ പി ജയരാജന്‍.

അത് പൊളിഞ്ഞുപോയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി ബി ഐയെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിച്ചാണ് കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ ഇത് ചെയ്തത്. പിണറായി അഴിമതി കാണിച്ചിട്ടുണ്ടെന്ന് ഒരു സി പി എം നേതാവും ഇതുവരെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest