Connect with us

National

ഫൈലിന്‍ ചുഴലിക്കാറ്റ് വന്‍നാശം വിതച്ചേക്കും; ഇന്ത്യന്‍ തീരത്ത് കനത്ത ജാഗ്രത

Published

|

Last Updated

ഭുവനേശ്വര്‍: ഫൈലിന്‍ ചുഴലിക്കാറ്റ് ആന്ധ്ര, ഒഡീഷ തീരങ്ങളിലേക്ക് നീങ്ങുന്നു. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ കുതക്കുന്ന ചുഴലിക്കാറ്റ് ശനിയാഴ്ച വൈകുന്നേരത്തോടെ തീരത്തെത്തുമെന്നാണ് കാലാവസ്ഥ പ്രവചനങ്ങള്‍ നല്‍കുന്ന സൂചന.
വടക്കന്‍ ആന്ധ്രയിലെ തീരദേശ ജില്ലകളായ ശ്രീകകുളം, വിജയ നഗരം, വിശാഖ പട്ടണം എന്നിവിടങ്ങളിലും ചുഴലിക്കാറ്റ് ആഞ്ഞടിക്കും. 2012 ലെ ചുഴലിക്കാറ്റിനേക്കാള്‍ കനത്ത നാശം വിതയ്ക്കാന്‍ കല്‍പ്പുള്ള ചുഴലിക്കാറ്റാണ് ഫൈലിനെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ നല്‍കി. സമീപകാലത്ത്് കണ്ടതില്‍ വെച്ചേറ്റവും വലിയ ചുഴലിക്കാറ്റിനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അമ്പതിലേറെ ദുരന്തനിവാരണ സേനയെ കഴിഞ്ഞ ദിവസം നിയോഗിച്ചതിന് പിന്നാലെയാണ് ഇന്ന് വ്യോമസേനയുടേയും കരസേനയുടേയും സഹായം സംസ്ഥാനസര്‍ക്കാറുകള്‍ തേടിയത്. രണ്ടു സംസ്ഥാനങ്ങളിലായി അരക്കോടിയിലേറെ ജനങ്ങളുടെ ജീവിതം താറുമാറാകുമെന്നാണ് ആശങ്ക. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട് ഫൈലിന്‍ കിഴക്കന്‍ തീരത്തേക്ക് വീശിയടിക്കും. നാളെ വൈകീട്ടോടെ ചുഴലിക്കൊടുങ്കാറ്റ് ശക്തിപ്രാപിക്കും. മണിക്കൂറില്‍ ഏകദേശം 205നും 215 നും ഇടയ്ക്ക വേഗതയാണ് പ്രതീക്ഷിക്കുന്നത്. സമുദ്രതീരത്തിനടുത്തുള്ള താഴ്ന്നപ്രദേശത്തെ അയ്യായിരത്തിലേറെ കുടുബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആവശ്യം വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 14 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിന് സജ്ജമാകാന്‍ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ക്ക് പ്രതിരേധമന്ത്രി എ.കെ ആന്റണി നിര്‍ദേശം നല്‍കിയിട്ടുണ്ട.

Latest