Connect with us

Kozhikode

വ്യാജരേഖ ചമച്ച് മണല്‍ക്കൊള്ള: കേസ് പോലീസ് അട്ടിമറിക്കുന്നതായി പരാതി

Published

|

Last Updated

മുക്കം: ചെറുവാടിയില്‍ നിന്ന് പിടികൂടിയ മണല്‍ വ്യാജരേഖ ചമച്ച് കടത്തിക്കൊണ്ടുപോകുകയാണെന്ന് തെളിഞ്ഞിട്ടും കേസ് പോലീസ് അട്ടിമറിക്കുന്നതായി ആരോപണം.

പിടിച്ചെടുത്ത മണല്‍ പാസും അതില്‍ പതിച്ച ജില്ലാ കലക്ടറുടെ മൂന്ന് തരം സീലുകളും കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ സീലും വ്യാജമാണെന്ന് തെളിഞ്ഞിട്ടും പ്രധാന പ്രതികളെ കസ്റ്റഡിയിലെടുക്കാനോ കസ്റ്റഡിയിലുള്ള പ്രതികളെ വേണ്ടവിധം ചോദ്യം ചെയ്യാനോ പോലീസ് തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.
കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമത്തിന് പിന്നില്‍ കോഴിക്കോട് നഗരത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് കൊടിയത്തൂര്‍ പഞ്ചായത്ത് നേതാക്കളായ വി പി എ ജലീല്‍, ഫസല്‍ കൊടിയത്തൂര്‍ എന്നിവര്‍ പറഞ്ഞു.

Latest