എസ് എസ് എഫ് സാഹിത്യോത്സവ്

Posted on: August 29, 2013 6:12 am | Last updated: August 29, 2013 at 8:13 am
SHARE

എടപ്പാള്‍: കലയും സാഹിത്യവും മാനവ സംസ്‌കൃതിയുടെ അഭിവാജ്യഘടകങ്ങളാണെന്ന് ഡോ: കെ ടി ജലീല്‍ എം എല്‍ എ. എസ് എസ് എഫ് എടപ്പാള്‍ സെക്ടര്‍ സാഹിത്യോല്‍ത്സവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിദ്ധീഖ് മൗലവി അയിലക്കാട് അധ്യക്ഷത വഹിച്ചു.സ്വാഗതവും റിലീഫ് വിതരണവും എം എല്‍ എ നിര്‍വഹിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം ഇ എ ബക്കര്‍, കെ വി മുഹമ്മദലി , ജലീല്‍ അഹ്‌സനി, മുജീബ് സഖാഫി, കെ അബ്ദുസ്സലാം സഅദി, ലത്തീഫ് കോലൊളമ്പ്, വി അബ്ദുല്ലക്കുട്ടി , ഷുക്കൂര്‍, അബ്ദുള്ള, ഉമ്മര്‍ സഖാഫി എന്നിവര്‍ സംസാരിച്ചു.