Connect with us

Gulf

ഫലസ്തീന്‍ പ്രസിഡണ്ട് ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച്ച നടത്തി

Published

|

Last Updated

ദോഹ: ഖത്തര്‍ സന്ദര്‍ശിക്കുന്ന ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി യുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്നലെ വൈകീട്ട് “സീ പാലസി”ല്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കേണ്ട ദൃഢബന്ധങ്ങളെ കുറിച്ചും അവ പുഷ്ടിപ്പെടുത്തുന്നതിന് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഫലസ്തീനിലെ അവസാനഘട്ടത്തിലുണ്ടായ വ്യത്യസ്ത സംഭവവികാസങ്ങളും ചര്‍ച്ചയില്‍ വിഷയമായി. അറബ് മിഡില്‍ ഈസ്റ്റ് മേഖലയിലെ സമാധാനശ്രമങ്ങളിലൂടെ നിയന്ത്രണ വിധേയമാക്കണമെന്നു ഇരുനേതാക്കളും അഭിപ്രായപ്പെട്ടു. ദോഹ ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ടിലെത്തിയ പ്രസിഡണ്ട് അബ്ബാസിനെയും സംഘത്തെയും ഖത്തര്‍ വിദേശകാര്യ മന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ, ദോഹയിലെ ഫലസ്തീന്‍ അംബാസഡര്‍ മുനീര്‍ അബ്ദുള്ള ഗന്നാം എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.