എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ്: സ്വാഗതസംഘം രൂപവത്കരിച്ചു

Posted on: August 17, 2013 12:25 am | Last updated: August 17, 2013 at 12:25 am
SHARE

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ട് വെച്ച് സെപ്തംബര്‍ 20, 21 തീയതികളില്‍ നടക്കുന്ന എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന്റെ വിജയകരമായ നടത്തിപ്പിന് സ്വാഗത സംഘം രൂപവത്കരിച്ചു.

മര്‍കസുല്‍ അബ്‌റാറില്‍ നടന്ന സംഗമം ജില്ലാ സംയുക്തഖാസി എന്‍ അലി മുസ് ലിയാര്‍ കുമരംപുത്തൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ പ്രസിഡന്റ് കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, കെ കെ എം സഅദി ആലിപ്പറമ്പ്, സംസഥാന സെക്രട്ടറി അബ്ദുല്‍കലാം, ഉമര്‍ ഓങ്ങല്ലൂര്‍, എന്‍ എം സ്വാദിഖ് സഖാഫി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, ജില്ലാ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി, ഉമര്‍ മദനി വിളയൂര്‍, യു എ മുബാറക് സഖാഫി, കെ നൂര്‍മുഹമ്മദ് ഹാജി, പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, പി സി എം അശ്‌റഫ് സഖാഫി അരിയൂര്‍, സൈതലവി പൂതക്കാട് പ്രസംഗിച്ചു.
ഭാരവാഹികള്‍: എന്‍ അലി മുസ് ലിയാര്‍ കുമരംപുത്തൂര്‍( ചെയര്‍.), കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍, കെ വി അബൂബക്കര്‍ മുസ് ലിയാര്‍ ചെരിപ്പൂര്‍, സി എം എസ് മുഹമ്മദ് മുസ്‌ലിയാര്‍, കെ കെ എം സഅദി ആലിപ്പറമ്പ്, ഡോ നൂര്‍മുഹമ്മദ് ഹസ്രത്ത്, യൂസുഫ് ഫൈസി കാഞ്ഞിരപ്പുഴ, ഇസ്മാഈല്‍ ദാരിമി, ടി ടി യൂസുഫ് ഫൈസി(കണ്‍വീനര്‍മാര്‍), മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി ( വൈ. ചെയര്‍മാന്‍), എം വി സിദ്ദീഖ് സഖാഫി ഒറ്റപ്പാലം (ജനറല്‍ കണ്‍വീനര്‍), പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍ ( ട്രഷറര്‍), എന്‍ കെ സിറാജൂദ്ദീന്‍ ഫൈസി , യു എ മുബാറക് സഖാഫി, ഉമര്‍മദനി, ഉണ്ണീന്‍കുട്ടി സഖാഫി, കെ നൂര്‍മുഹമ്മദ് ഹാജി( വൈ. ചെയര്‍). എം എ നാസര്‍ സഖാഫി, സുലൈമാന്‍ ചുണ്ടമ്പറ്റ, ഹാഫിള് ഉസ്മാന്‍ വിളയൂര്‍, അശ്‌റഫ് അഹ് സനി ആനക്കര, പി സി എം അശ്‌റഫി സഖാഫി അരിയൂര്‍, യൂനുസ് പള്ളിക്കുന്ന്( ജോ കണ്‍) എന്നിവരെ തിരെഞ്ഞടുത്തു.