വൈദ്യുതി നിരക്ക് കുറയ്ക്കാനാകില്ല: ആര്യാടന്‍ മുഹമ്മദ്

Posted on: August 2, 2013 2:10 pm | Last updated: August 2, 2013 at 3:50 pm
SHARE

aryadan_5കൊച്ചി: ഈ വര്‍ഷം വൈദ്യുതി നിരക്ക് കുറയ്ക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി. മഴ ശക്തിയായി പെയ്യുന്നുണ്ടെങ്കിലും വൈദ്യുതി ഉല്‍പാദനത്തില്‍ ഇപ്പോഴും കുറവുണ്ട്. എങ്കിലും ഈ വര്‍ഷം വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല.

മുസ്‌ലിം ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുന്നതില്‍ തെറ്റില്ല.  നേരത്തെ യുഡിഎഫ് ഭരണകാലത്ത് ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തല ഉപമുഖ്യമന്ത്രിയാകുന്നതില്‍ ഘടകകക്ഷികള്‍ക്ക് എതിര്‍പ്പുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.