Connect with us

Kerala

രാജിവെക്കില്ല: രാജിവെക്കേണ്ടത് തിരുവഞ്ചൂര്‍: പിസി ജോര്‍ജ്

Published

|

Last Updated

തിരുവനന്തപുരം: ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് രാജിവെക്കില്ലെന്ന് പിസി ജോര്‍ജ്. സോളാര്‍ തട്ടിപ്പ് കേസില്‍ ആദ്യം രാജിവെക്കേണ്ടത് ആഭ്യന്തമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്നും പിസി ജോര്‍ജ് പറഞ്ഞു. രാജിവെക്കേണ്ടന്ന് കെഎം മാണിയും രമേശ് ചെന്നിത്തലയും തന്നോട് ആവശ്യപ്പെട്ടതായി പിസി ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി രാജിവെക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെ ഗൂഡാലോചന നടത്തി പുറത്താക്കാനാണ് പിടി തോമസ്് ശ്രമിക്കുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു.