Connect with us

Palakkad

എസ് എം എ ത്രിദിന റമസാന്‍ പ്രഭാഷണത്തിന് നാളെ തുടക്കം

Published

|

Last Updated

പട്ടാമ്പി: എസ് എം എ പട്ടാമ്പി മേഖലാ കമ്മിറ്റി 13, 14, 15 തീയതികളില്‍ റമസാന്‍ പ്രഭാഷണം നടത്തുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ദിവസവും രാവിലെ 9മുതല്‍ ഓങ്ങല്ലൂര്‍ പി എം എം ഓഡിറ്റോറിയത്തിലാണ് പ്രഭാഷണം. പ്രമുഖ പണ്ഡിതന്‍ അബ്ദുല്ലത്തീഫ് സഅ്ദി പഴശിയാണ് മുഖ്യപ്രഭാഷകന്‍.
13ന് രാവിലെ 9മണിക്ക് ജില്ലാ സംയുക്താഖാസി എന്‍ അലി മുസ് ലിയാര്‍ കുമരംപുത്തൂര്‍ ഉദ്ഘാടനം ചെയ്യും. എന്‍ കെ സിറാജുദ്ദീന്‍ ഫൈസി അധ്യക്ഷത വഹിക്കും. ഹബീബ് കോയതങ്ങള്‍ ചെരക്കാപറമ്പ്, കെ വി അബൂബക്കര്‍ മുസ് ലിയാര്‍ ചെരിപ്പൂര്‍, യഅ്ഖൂബ് ഫൈസി, എം വി സിദ്ദീഖ് സഖാഫി, പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, മൊയ്തീന്‍കുട്ടി അല്‍ഹസനി, മുഹമ്മദ് അലിസഅ്ദി, ആബീദ് സഖാഫി, ഉമര്‍ ഫൈസി മാരായമംഗലം.
ശാഹീദ് മഞ്ഞളുങ്ങല്‍, ഉമര്‍മദനി വിളയൂര്‍, കെ നൂര്‍ മുഹമ്മദ് ഹാജി, ഉമര്‍ ഓങ്ങല്ലൂര്‍, നൗഫല്‍ അല്‍ഹസനി, സൈതലവി കൊള്ളിപ്പറമ്പ്, സിദ്ദീഖ് മാസ്റ്റര്‍ കൊടലൂര്‍ പങ്കെടുക്കും. എം ബി രാജേഷ് എം പി, സി പി മുഹമ്മദ് എം എല്‍ എ വിവിധ ദിവസങ്ങളില്‍ മുഖ്യാതിഥികളായിരിക്കും. സമാപനദിവസം ഹബീബ് കോയതങ്ങളുടെ നേതൃത്വത്തില്‍ പ്രാര്‍ഥനാ സമ്മേളനം നടക്കും.
പത്രസമ്മേളനത്തില്‍ മൊയ്തീന്‍കുട്ടി അല്‍ഹസനി, മുഹമ്മദ് അലി സഅ്ദി, സൈതലവി കൊള്ളിപ്പറമ്പ്, മുഹമ്മദലി ലത്വീഫി, സൈതലവി മോളൂര്‍ പങ്കെടുത്തു.

Latest