എസ് എസ് എഫ് പട്ടാമ്പി ഡിവിഷന്‍ സോണ്‍ നേതൃ സംഗമങ്ങള്‍

Posted on: May 4, 2013 5:59 am | Last updated: May 3, 2013 at 10:51 pm
SHARE

പട്ടാമ്പി: എസ് എസ് എഫ് പട്ടാമ്പി ഡിവിഷന്‍ സോണ്‍ നേതൃ സംഗമങ്ങള്‍ നടത്തി.
പട്ടാമ്പി ഡിവിഷന്‍ പരിധിയിലെ മുഴുവന്‍ സെക്ടര്‍ ഭാരവാഹികളെയും പങ്കെടുപ്പിച്ച് ഈമാസം 9ന് വൈകീട്ട് 5ന് കരിമ്പുള്ളിയില്‍ നടക്കുന്ന മുബാഹസയുടെയും പത്തിന് പുലാശേരി എം ഇ ടിയില്‍ നടക്കുന്ന ഡിവിഷനിലെ യൂനിറ്റ് ഭാരവാഹികളുടെ സമാഗമത്തിന്റെയും പ്രചരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും സംഘടന മുഖപത്രമായ രിസാല വാരികയുടെ പ്രചരണ ക്യാമ്പയിന്‍ വിജയിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ക്ക് അന്തിമ രൂപം നല്‍കുവാനും വേണ്ടി പട്ടാമ്പി, പുലാശേരി എന്നിവിടങ്ങളില്‍ സോണ്‍ നേതൃസംഗമങ്ങള്‍ നടത്തി, പരുതൂര്‍, തിരുവേഗപ്പുറ, കൊപ്പം, കുലക്കല്ലൂര്‍, വിളയൂര്‍ തുടങ്ങിയ സെക്ടറുകളിലെ പ്രവര്‍ത്തകര്‍ പുലാശേരിയിലും മാട്ടായ, പട്ടാമ്പി, വല്ലപ്പുഴ, ഓങ്ങല്ലൂര്‍, ഷൊര്‍ണ്ണൂര്‍ എന്നി സെക്ടറുകളിലെ പ്രവര്‍ത്തകര്‍ പട്ടാമ്പിയിലും സംഗമിച്ചു.
രണ്ടിടങ്ങളിലായി നടന്ന സംഗമത്തില്‍ ആബീദ് സഖാഫി, റഫീഖ് അസ്്ഹരി, മിസ്ത്വാദ് കുലക്കല്ലൂര്‍, സയ്യിദ് ബാസിത് മുതുതല, അന്‍സാര്‍ കരിമ്പുള്ളി, കുഞ്ഞുമൊയ്തു അസ്്ഹരി നേതൃത്വം നല്‍കി. 9ന് നടക്കുന്ന മൂബാഹസയും പത്തിന് നടക്കുന്ന സമാഗമവും വന്‍വിജയമാക്കാന്‍ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് ഡിവിഷന്‍ സെക്രട്ടറി അശ്കര്‍ ചൂരക്കോട് അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here