Connect with us

Ongoing News

മാധ്യമങ്ങള്‍ ബിസിനസാണെന്ന് തിരിച്ചറിയണം: ജയശങ്കര്‍

Published

|

Last Updated

രിസാല സ്‌ക്വയര്‍: ജനാധിപത്യത്തെ ശക്തിപ്പെടുത്തലല്ല മറിച്ച്, സര്‍ക്കുലേഷനും വ്യൂവര്‍ഷിപ്പും വര്‍ധിപ്പിക്കലാണ് മാധ്യമങ്ങളുടെ ലക്ഷ്യമെന്ന് മാധ്യമ നിരൂപകനായ അഡ്വ. ജയശങ്കര്‍ പറഞ്ഞു. രിസാല സ്‌ക്വയറില്‍ മാധ്യമ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂസ്പ്രിന്റ്‌റുകളുടെ കുറ്റകരമായ ദുരുപയോഗമാണ് പല മാധ്യമങ്ങളും ചെയ്യുന്നത്. ലാഭകരമായ ബിസിനസ് മാത്രമാണ് ഇന്ന് മാധ്യമങ്ങളെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. പ്രാകൃതമായ നമ്മുടെ ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ ഈ രൂപത്തില്‍ ആയിത്തീരുന്നതില്‍ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും ജയശങ്കര്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest