Connect with us

Kerala

മെഡിക്കല്‍-എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷകള്‍ 22 മുതല്‍ 25 വരെ

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷകള്‍ ഈമാസം 22 മുതല്‍ 25വരെ നടക്കും. സംസ്ഥാനത്ത് 288 ഉം ഡല്‍ഹിയില്‍ രണ്ടും ദുബൈയില്‍ ഒന്നും ഉള്‍പ്പടെ 291 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്.

126932 പേരാണ് മെഡിക്കല്‍ എഞ്ചിനിയറിംഗ് വിഭാഗത്തിലായി എന്‍ട്രന്‍സിന് അപേക്ഷിച്ചിട്ടുള്ളത്. 180920 പേര്‍ എഞ്ചിനിയറിംഗിനും 67092 പേര്‍ മെഡിക്കലിനുമാണ് അപേക്ഷിച്ചിട്ടുള്ളത്. 49080 പേര്‍ രണ്ട് പരീക്ഷകളും എഴുതും.

22, 23 തീയതികളിലാണ് എഞ്ചിനിയറിംങ്ങ് എന്‍ട്രന്‍സ്. 24, 25 തീയതികളില്‍ മെഡിക്കല്‍ എന്‍ട്രന്‍സ് നടക്കും.