Connect with us

Kerala

രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച കോഴിക്കോട്ട്

Published

|

Last Updated

കോഴിക്കോട്: ലോക്‌സഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി പ്രവര്‍ത്തകരെ സജ്ജീകരിക്കാന്‍ എ ഐ സി സി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച കോഴിക്കോട്ടെത്തും. ചൊവ്വാഴ്ച രാവിലെ 11.30 ന് കരിപ്പൂരില്‍ അദ്ദേഹം വിമാനമിറങ്ങും.
രാമനാട്ടുകര, മാവൂര്‍, പന്നിയങ്കര, ചേവായൂര്‍, കുന്ദമംഗലം, ചേളന്നൂര്‍, പെരുവയല്‍ തുടങ്ങി എട്ട് മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളില്‍ പങ്കെടുക്കാനാണ് രാഹുല്‍ ഗാന്ധി എത്തുന്നതെന്ന് ഡി സി സി പ്രസിഡന്റ് കെ സി അബു പറഞ്ഞു. കോഴിക്കോട് പാര്‍ലമെന്റ് നിയോജകമണ്ഡലം യോഗത്തിലും അദ്ദേഹം പങ്കെടുക്കും.