Connect with us

International

ഹുസ്‌നി മുബാറക്കിന്റെ പുനര്‍വിചാരണ; ജഡ്ജി പിന്‍മാറി

Published

|

Last Updated

കൈറോ: ഏകാധിപത്യത്തിനെതിരെ പ്രതിഷേധിച്ച 900 പേരെ കൊന്ന കേസില്‍ ഈജിപ്ത് പ്രസിഡന്റ് ഹുസ്‌നി മുബാറക്കിന്റെ പുനര്‍വിചാരണയില്‍ നിന്നും ജഡ്ജി പിന്‍മാറി. കൈറോയിലെ പോലീസ് അക്കാദമിയില്‍ വിചാരണ തുടങ്ങിയ ശേഷമാണ് ജഡ്ജി പിന്‍മാറിയത്. മുന്‍ ആഭ്യന്തര മന്ത്രി ഹബീബ് അല്‍ അദ്‌ലിയും മറ്റ ആറ് സുരക്ഷാ ഉദ്യോഗസ്ഥരും വിചാരണ നേരിടുന്നുണ്ട്. 2012 ല്‍ നടന്ന വിചാരണയില്‍ മുബാറക്കിനെ 25 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെ എതിര്‍ത്ത് മുബാറക്ക് സമര്‍പ്പിച്ച ഹര്‍ജിയെത്തുടര്‍ന്നാണ് പുനര്‍വിചാരണ.

Latest