ശ്രീലങ്കന്‍ പ്രശ്‌നം: കര്‍ശന നിലപാടില്‍ കരുണാനിധി

Posted on: March 19, 2013 10:16 am | Last updated: March 19, 2013 at 10:16 am
SHARE

karunanidhi_1113689fചെന്നൈ ശ്രീലങ്കന്‍ പ്രശ്‌നത്തില്‍ ഇന്ത്യയുടെ നിലപാടില്‍ പ്രതിഷേധിച്ച് ഡി എം കെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പിന്‍മാറിയേക്കും. സര്‍ക്കാറിന് പുറത്തുനിന്ന് പിന്തുണ നല്‍കാനാണ് തീരുമാനം. ശ്രീലങ്കയെ അപലപിച്ചുകൊണ്ടുള്ള ഐക്യരാഷ്ട്രസഭാ പ്രമേയത്തില്‍ ഇന്ത്യ ഭേദഗതി നിര്‍ദേശിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കരുണാനിധി. കേന്ദ്ര മന്ത്രിസഭയിലെ മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണി, പി ചിദംബരം, ഗുലാം നബി ആസാദ് എന്നിവര്‍ കരുണാനിധിയുമായി നടത്തിയ ചര്‍ച്ചയിലാണ് കരുണാനിധി നിലപാട് വ്യക്തമാക്കിയത്. ശ്രീലങ്കന്‍ ഭരണകൂടം നടത്തിയ വംശഹത്യയാണ് പുലിവേട്ടയെന്ന് കരുണാനിധി പറഞ്ഞു.