ബിറ്റിയെ രാജസ്ഥാന്‍ പോലീസ് തിരിച്ചറിഞ്ഞു

Posted on: March 11, 2013 5:42 pm | Last updated: March 11, 2013 at 7:49 pm
SHARE

Bitty Mohenthy-knrr-കണ്ണൂര്‍: കേരളാ പോലീസിന്റെ പിടിയിലുള്ളത് ബിട്ടിമെഹന്തി തന്നെയെന്ന് രാജസ്ഥാന്‍ പോലീസ് സ്ഥിതീകരിച്ചു. കണ്ണൂരിലെത്തിയ പോലീസ് സംഘമാണ് ബിറ്റിയെ തിരിച്ചറിഞ്ഞത്. ബിറ്റി കേരളാ പോലീസിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ പോലീസ് ചേദ്യം ചെയ്ത് വരികയാണ്.അല്‍വാര്‍ പീഡന കേസില്‍ പിടിയിലായ ബിറ്റി ഹോത്ര മൊഹന്തിയെ പത്ത് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പയ്യന്നൂര്‍ കോടതിയാണ് ബിറ്റിയെ കേരളാ പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിട്ടത്. എസ് ബി ടി മാടായി ശാഖയില്‍ പ്രൊബേഷണറി ഓഫീസറായി ഒമ്പത് മാസമായി ജോലി ചെയ്തു വരുന്നതിനിടെ ശനിയാഴ്ചയാണ് ബിറ്റി പോലീസിന്റെ പിടിയിലായത്. 2006 മാര്‍ച്ച് 21ന് രാജസ്ഥാനിലെ അല്‍വാറിലെ ഹോട്ടല്‍മുറിയില്‍ ഗവേഷണ വിദ്യാര്‍ഥിനിയായ ജര്‍മന്‍ യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് ബിറ്റിക്കെതിരെയുള്ള കേസ്. ഒഡീഷയിലെ മുന്‍ ഡി ജി പി. ബി ബി മൊഹന്തിയുടെ മകന്‍ കൂടിയായ ബിറ്റിയെ ഏഴ് വര്‍ഷം തടവിനാണ് ശിക്ഷിച്ചിരുന്നത്. ജയില്‍ ശിക്ഷ അനുഭവിച്ചുവരവെ പരോളില്‍ ഇറങ്ങി മുങ്ങുകയായിരുന്നു. രാജസ്ഥാന്‍ പോലീസിന് കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് 2006 ഡിസംബറില്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ഒഡീഷരാജസ്ഥാന്‍ പോലീസ് സംയുക്തമായി അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.