Connect with us

Kerala

ട്രാൻസ്ജെന്ററിന്റെ മലയാളമെന്ത്? മത്സരത്തിലൂടെ ഉത്തരം തേടി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

മത്സരത്തിലൂടെ ലഭിക്കുന്ന പദങ്ങളിൽ നിന്ന് ഉചിതമായ പദം ഭാഷാവിദഗ്ധരുടെ സമിതി കണ്ടെത്തും.

Published

|

Last Updated

തിരുവനന്തപുരം | ‘ട്രാൻസ്ജെന്റർ’ എന്ന ഇംഗ്ലീഷ് പദത്തിന് തത്തുല്യമായ പദം നിർദേശിക്കുന്നതിന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മത്സരം നടത്തുന്നു. മത്സരത്തിലൂടെ ലഭിക്കുന്ന പദങ്ങളിൽ നിന്ന് ഉചിതമായ പദം ഭാഷാവിദഗ്ധരുടെ സമിതി കണ്ടെത്തും.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിർദ്ദേശിക്കുന്ന പദം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ keralabhashatvm@gmail.com എന്ന ഇ-മെയിലിലേക്ക് പേര്, മേൽവിലാസം, ഫോൺ നമ്പർ സഹിതം ജൂലൈ 14നകം അയക്കണം.

Latest