Connect with us

latheen athiroopatha circular

വിഴിഞ്ഞം സമരം: കേന്ദ്രം തങ്ങളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി ലത്തീന്‍ അതിരൂപത

മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടുപോലും സ്വീകരിക്കാന്‍ കഴിയുന്നില്ലെന്നാണ് സര്‍ക്കുലര്‍ പറയുന്നത്

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞം സമരത്തിന് ശേഷം കേന്ദ്രസര്‍ക്കാര്‍ ലത്തീന്‍ അതിരൂപതയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി ആരോപണം.

പള്ളികളില്‍ ഇന്നലെ വായിച്ച സര്‍ക്കുലറിലാണ് അക്കൗണ്ട് മരവിപ്പിച്ച കാര്യം ബിഷപ്പ് തോമസ് ജെ നെറ്റോ അറിയിച്ചത്. വിദേശത്തുനിന്ന് ഫണ്ട് സ്വീകരിക്കുന്ന എഫ് ആര്‍ സി എ അക്കൗണ്ട് അടക്കം മരവിപ്പിച്ചു. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടുപോലും സ്വീകരിക്കാന്‍ കഴിയുന്നില്ലെന്നാണ് സര്‍ക്കുലര്‍ പറയുന്നത്.

അക്കൗണ്ട് മരവിപ്പിച്ചത് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണെന്ന് ബിഷപ്പിന്റെ പരോക്ഷമായി ചൂണ്ടിക്കാട്ടി. നല്ലിടയന്‍ ഞായറുമായി ബന്ധപ്പെട്ടാണ് ഈ സര്‍ക്കുലര്‍ വായിച്ചത്. വിശ്വാസികളെ സഭയുടെ സാമ്പത്തിക അവസ്ഥ അറിയിക്കാന്‍ വേണ്ടിയാണ് സര്‍ക്കുലര്‍ വായിക്കുന്നതെന്നും വിശദീകരണമുണ്ടായി.