Connect with us

Kerala

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം; ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി

ആശുപത്രികളില്‍ സുരക്ഷ ശക്തമാക്കുമെന്നും മന്ത്രി.

Published

|

Last Updated

തിരുവനന്തപുരം | ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി ആരോഗ്യവകുപ്പു മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ മര്‍ദിച്ച സംഭവം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ആശുപത്രികളില്‍ സുരക്ഷ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വനിതാ ഡോക്ടര്‍ക്ക് മര്‍ദനമേറ്റത്. രോഗിയുടെ ഭര്‍ത്താവാണ് മര്‍ദിച്ചത്. രോഗി മരിച്ച വിവരം ബന്ധുക്കളെ അറിയിച്ച വനിതാ ഡോക്ടറെ രോഗിയുടെ ഭര്‍ത്താവ് ചവിട്ടി വീഴ്ത്തുകയായിരുന്നു.

 

 

Latest