Connect with us

National

ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും: പുഷ്‌കര്‍ സിംഗ് ധാമി

ബിജെപിക്ക് വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാനായാല്‍ ഉടനടി ഏകീകൃതസിവില്‍ കോഡിനുള്ള കരട് രൂപരേഖക്കായി ഒരു സമിതി രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

Published

|

Last Updated

ന്യൂഡല്‍ഹി | ഉത്തരാഖണ്ഡില്‍ ബിജെപി വീണ്ടും അധികാരം പിടിക്കുകയാണെങ്കില്‍ ഏകീകൃതസിവില്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി. സംസ്ഥാനത്തെ എല്ലാവര്‍ക്കും ഒരേ തരത്തില്‍ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്നും എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാനായാല്‍ ഉടനടി ഏകീകൃതസിവില്‍ കോഡിനുള്ള കരട് രൂപരേഖക്കായി ഒരു സമിതി രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവാഹം, തലാഖ് അഥവാ വിവാഹമോചനം, ഭൂമി- സ്വത്ത് അവകാശം, ഭൂമി- സ്വത്ത് പാരമ്പര്യകൈമാറ്റം എന്നിവക്കെല്ലാം മതാതീതമായി ഒരേ തരം നിയമങ്ങളാകും ഏകീകൃതസിവില്‍ കോഡ് നടപ്പാക്കിയാല്‍ നിലവില്‍ വരിക എന്നും പുഷ്‌കര്‍ സിംഗ് ധാമി വ്യക്തമാക്കി. സംസ്ഥാനത്ത് സാമൂഹ്യനീതിയും, സമത്വവും, ലിംഗനീതിയും, വനിതാ വിമോചനവും ഉറപ്പാക്കാന്‍ ഏകീകൃതസിവില്‍ കോഡ് നടപ്പാക്കണമെന്നും പുഷ്‌കര്‍ സിംഗ് ധാമി അവകാശപ്പെട്ടു

Latest