Connect with us

Ongoing News

അപ്രതീക്ഷിതം; ചെന്നൈ നായകസ്ഥാനത്തു നിന്ന് ധോണി പടിയിറങ്ങി, ജഡേജ പുതിയ നായകന്‍

Published

|

Last Updated

ചെന്നൈ | ചെന്നൈ സൂപ്പര്‍ കിംഗ്സ് നായക സ്ഥാനത്ത് നിന്ന് മഹേന്ദ്ര സിംഗ് ധോണി പടിയിറങ്ങി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പുതിയ സീസണിന് നാളെ കൊടിയേറാനിരിക്കെയാണ് ആരാധകരെ ഞെട്ടിച്ച പ്രഖ്യാപനം ധോണി നടത്തിയത്. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ പുതിയ നായകനായി തിരഞ്ഞെടുത്തു. നായക സ്ഥാനത്തു നിന്ന് ഒഴിവാകാനുള്ള തീരുമാനം ധോണിയുടേതാണെന്നും താരം ടീമിന്റെ ഭാഗമായി തുടരുമെന്നും ചെന്നൈ സൂപ്പര്‍ കിംഗ്സ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. നാളെ നടക്കുന്ന ഐ പി എല്‍ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ റണ്ണേഴ്സ് അപ്പായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് ചെന്നൈയുടെ എതിരാളികള്‍.

ധോണിക്ക് കീഴില്‍ നാല് തവണയാണ് ചെന്നൈ ഐ പി എല്‍ ചാമ്പ്യന്മാരായത്. 2010, 2011, 2018, 2021 സീസണുകളിലാണിത്. രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് (2010, 2014) കിരീടവും നേടി. ഇതിനു പുറമെ 2008, 2012, 2013, 2015, 2019 സീസണുകളില്‍ റണ്ണേഴ്സായി. ധോണിക്ക് കീഴില്‍ ആകെ കളിച്ച 213 മത്സരങ്ങളില്‍ 130ലും ചെന്നൈ ജയിച്ചു.